Aadi Architecture

Aadi Architecture Designing your dreams to reality

"Empowering home dreamers to build with confidence—guiding them with smart, cost-effective, and lasting solutions to create homes that are strong, beautiful, and as luxurious as they desire."

25/08/2026

🏠 വീട് പണിയാൻ പ്ലാൻ ചെയ്യുന്നുണ്ടോ?

നിങ്ങളുടെ സ്വപ്നവീട് മനോഹരമായിരിക്കണം — അതോടൊപ്പം ശരിയായ planning-ഉം വേണം.

📐 Architectural Design
📋 Building Permits
💰 Estimation & Budget Planning
🏗️ Construction Consultancy
👷 Project Management

കേരളത്തിൽ നിങ്ങളുടെ വീട് പണിയാൻ planning തുടങ്ങിയോ?

📩 DM “HOME” — നമുക്ക് സംസാരിക്കാം.

AADI ARCHITECTURE
Better Spaces. Better Lives.

HouseDesign DreamHome HousePlan HomePlanning KeralaArchitect ConstructionKerala ResidentialArchitecture ModernKeralaHouse AADIArchitecture

Keep following us for more updates.
25/08/2026

Keep following us for more updates.

23/08/2026

We are excited to share this with you.

Celebrating the art of capturing wildlife! 📸
19/08/2026

Celebrating the art of capturing wildlife! 📸

19/08/2026

Thank you for being part of our journey.

18/08/2026

Every day is a new opportunity to grow.

പഴയ വീട് Renovate ചെയ്യണോ?അതോപൊളിച്ച് പുതിയത് പണിയണോ?“ഈ വീട് പൊളിക്കാൻ മനസ്സ് വരുന്നില്ല, പക്ഷേ എത്രകാലം റിപ്പയറിംഗിനായി...
13/08/2026

പഴയ വീട് Renovate ചെയ്യണോ?അതോ
പൊളിച്ച് പുതിയത് പണിയണോ?

“ഈ വീട് പൊളിക്കാൻ മനസ്സ് വരുന്നില്ല, പക്ഷേ എത്രകാലം റിപ്പയറിംഗിനായി പണം ചെലവാക്കണം?”

ഇത് പലരുടെയും മനസ്സിലെ ആശങ്കയാണ്.

ഒരു വശത്ത് —
അച്ഛൻ പണിത വീട്.
അമ്മയുടെ കൈപ്പാടുള്ള അടുക്കള.
കുട്ടിക്കാലത്തെ ഓർമ്മകൾ.
ആദ്യത്തെ വിഷു, ഓണം, പിറന്നാൾ…
ഒരുപാട് വർഷങ്ങളുടെ ജീവിതം. എന്നിങ്ങനെ മനസ്സിനെ കൊളുത്തി പിടിക്കുന്ന ഒരുപാട് ഓർമ്മകൾ .

മറുവശത്ത് —
ചുമരിലെ വിള്ളൽ.
മേൽക്കൂരയിലെ ചോർച്ച.
പെയിന്റ് പൊളിയുന്നു.
പഴയ plumbing.
പഴയ electrical wiring.
വെള്ളക്കെട്ടും dampness-ഉം.
ചെറിയ ചെറിയ repair-കൾക്ക് വീണ്ടും വീണ്ടും പണം. ഇതൊന്നും പോരാതെ മുറികൾക്ക് വലിപ്പമില്ലെന്ന് ഭാര്യയുടെയും മക്കളുടെയും പരാതിയും.

“Renovation ചെയ്താൽ മതിയോ?
അല്ലെങ്കിൽ പൊളിച്ച് പുതിയത് പണിയുന്നതാണോ നല്ലത്?”

ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം Renovation എന്നത് പുതിയ paint അടിക്കുന്നതല്ല.
പഴയ വീടിന്റെ പുറംഭാഗം മനോഹരമാക്കി,
പുതിയ tiles ഇട്ട്,
ഒരു modern kitchen കൊടുത്ത്,false ceiling ചെയ്ത്,പുതിയ furniture വെച്ചാൽ മാത്രം വീട് പുതുതാകില്ല.

വീട് പുതിയതാകണമെങ്കിൽ അതിൻറെ സ്ട്രക്ച്ചറൽ സ്ട്രെങ്ത്തും ക്വാളിറ്റിയും കൂടി പരിശോധിക്കണം.

അടിത്തറ ഇളകിയ വീടിനു മുകളിൽ എത്ര ചെയ്താലും എന്താണ് കാര്യം ? ചുമരുകൾക്കു ഉറപ്പില്ലെങ്കിൽ പണം ചെലവാക്കിയിട്ട് വെള്ളത്തിൽ വരച്ച വര പോലെ ആകില്ലേ

എന്താണ് മാറ്റേണ്ടത്?
എന്താണ് repair ചെയ്യാൻ കഴിയുന്നത്?

ഇതാണ് യഥാർത്ഥ renovation planning.

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
“ആദ്യം എത്ര രൂപയ്ക്ക് renovation ചെയ്യാം?” എന്നു ചോദിക്കുന്നതിന് മുൻപേ, കണ്ടെത്തേണ്ടത്
ഈ വീട് ഇനി എത്ര വർഷം സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാൻ സാധിക്കും എന്നതാണ്.

അതിനുശേഷമാണ് budget തീരുമാനിക്കേണ്ടത്. അഥവാ അങ്ങനെയെ സാധിക്കൂ.

കാരണം പഴയ വീടുകളിൽ കാണുന്ന ചെലവിനേക്കാൾ കാണാത്ത ചെലവാണ് അപകടം.

ശരിയായ അറിവും പരിചയവുമുള്ള ഒരാളുടെ പരിശോധനയിൽ മാത്രമേ വീടിൻറെ മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ടെത്താനാകു. അങ്ങനെ പരിശോധിച്ചു കണ്ടെത്തിയാൽ പോലും, ചിലതൊക്കെ പണി നടക്കുന്ന സമയങ്ങളിൽ കണ്ടെത്തുകയും പുതിയതായി കൂട്ടിച്ചേർക്കേണ്ടി വരികയും ബഡ്ജറ്റിനെ ബാധിക്കുകയും ചെയ്തേക്കാം.

അത്തരത്തിലുള്ള ചിലതുകൂടി മനസ്സിൽ കണ്ടുകൊണ്ടു വേണ്ടിവരും ഒരു റെനോവേഷൻ പ്ലാൻ ചെയ്യാൻ.

മറ്റേത് പ്രോജക്റ്റിലും പോലെ റിനോവേഷൻ ചെയ്യുമ്പോഴും ലോ കോസ്റ്റ് വീടുകളിലേക്ക് പോകാവുന്നതാണ്.
Cost cutting ഒരിക്കലും തെറ്റല്ല.

പക്ഷേ എവിടെയാണ് cost cutting ചെയ്യുന്നത് എന്നതാണ് പ്രധാനം.

സ്ട്രക്ചറിൽ വേണ്ട ചില കാര്യങ്ങൾ പ്ലംബിംഗ് ഇലക്ട്രിക്കൽ സാമഗ്രികൾ വാട്ടർപ്രൂഫിങ് തുടങ്ങി ഒരു കാരണവശാലും ഗുണനിലവാരം കുറയ്ക്കാൻ കഴിയാത്തതും ഒഴിവാക്കാൻ കഴിയാത്തതുമായ ചിലതുണ്ട്.

ഇവയൊക്കെ ഒഴിവാക്കിയാൽ ഭാവിയിൽ ഇരട്ടി ചെലവാകും ഫലം.

Fancy false ceiling.
Unnecessary decoration.
Expensive wall finishes.
Over-designed furniture.
Luxury fittings.
Unnecessary demolition.

ഇവയിലൊക്കെ intelligent planning ഉണ്ടെങ്കിൽ കൃത്യമായി കുറയ്ക്കാം.

പിന്നെ പഴയ വീടിന്റെ Nostalgia? ചെലവിന് നിരക്കുന്ന മൂല്യം ലഭിക്കുമെങ്കിൽ അതും
ഉപേക്ഷിക്കേണ്ടതില്ല.

പഴയ വീട് എന്നത് പഴയകാലത്തിന്റെ ഓർമ്മയാണ്.
Renovation എന്നത് ആ ഓർമ്മയെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള അവസരമാണ്.

പഴയ teak doors ഉണ്ടോ?
സംരക്ഷിക്കാം.

നല്ല quality ഉള്ള പഴയ flooring ഉണ്ടോ?
കഴിയുമെങ്കിൽ retain ചെയ്യാം.

നല്ല structural frame ആണോ?
പൊളിക്കേണ്ടതില്ല.

പഴയ courtyard, verandah, wooden elements, traditional proportions…

അവയ്ക്ക് പുതിയ അർത്ഥം നൽകാം.

പക്ഷേ ഓർമ്മ സംരക്ഷിക്കണമെന്ന പേരിൽ ഗുണനിലവാരമില്ലാത്ത ചെലവിനാണ് നിങ്ങൾ പുറപ്പെടുന്നതെങ്കിൽ ഒന്നുകൂടി ആലോചിക്കണം.

ഒരൊറ്റ നിയമം എല്ലാവർക്കും ബാധകമല്ല.
ചില വീടുകൾക്ക് renovation ആണ് ശരിയായ തീരുമാനം.

ചില വീടുകൾക്ക് partial reconstruction ആണ് നല്ലത്.

ചില വീടുകൾക്ക് പൊളിച്ച് പുതിയത് പണിയുന്നതാണ് സാമ്പത്തികമായി പോലും നല്ലത്.

തീരുമാനം എടുക്കേണ്ടത് emotion മാത്രം നോക്കിയല്ല.

Condition + Requirement + Budget + Future Life + Expected Life of the Building
ഇവയെല്ലാം നോക്കിയാണ്.

അതുകൊണ്ട് പഴയ വീട് renovate ചെയ്യുന്നതിന് മുമ്പ് 5 ചോദ്യങ്ങൾ ചോദിക്കൂ:

1. Structure ഇപ്പോഴും ഉറപ്പുള്ളത് ആണോ?

2. Plumbing & electrical systems എത്രത്തോളം പഴയതാണ്?

3. Waterproofing, roof, drainage എന്നിവയുടെ condition എങ്ങനെയാണ്?

4. Renovation കഴിഞ്ഞാൽ കുടുംബത്തിന്റെ അടുത്ത 10–15 വർഷത്തെ ആവശ്യങ്ങൾ നിറവേറ്റുമോ?

5. Renovation-ന് ചെലവാക്കുന്ന പണത്തിന് ലഭിക്കുന്ന ജീവിതകാല മൂല്യം പുതിയ വീടുമായി താരതമ്യം ചെയ്താൽ എങ്ങനെയാണ്?

ഏറ്റവും പ്രധാനപ്പെട്ട കാര്യം:

ആദ്യം ഓപ്പറേഷൻ അല്ല.
പ്രഷറും ഷുഗറും ഒക്കെ ടെസ്റ്റ് ചെയ്ത്, എക്സ് റേ എടുത്ത് ബ്ലഡ് ടെസ്റ്റുകൾ എല്ലാം പൂർത്തിയാക്കി വേണമെങ്കിൽ ആൻജിയോഗ്രാം പരിശോധിച്ചശേഷമാണ് ഹൃദയ ശസ്ത്രക്രിയ.

ആദ്യം നമുക്ക് വികാരങ്ങളെ ഒരല്പനേരത്തേക്ക് മാറ്റിനിർത്തി, വീടിനെ അകവും പുറവും കൺതുറന്നു കാണാം.

ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഇപ്പോഴുള്ളതുമായി താരതമ്യം ചെയ്യാം.

അതിനുശേഷം വീടിൻറെ ആന്തരിക ആരോഗ്യം കൂടി പരിശോധിച്ചാൽ ഓപ്പറേഷൻ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

നമ്മൾ ഹാർട്ട് സർജറി സ്വയം തീരുമാനിക്കാറില്ലാത്തതുപോലെ ഇതിനും ഇക്കാര്യത്തിൽ ഒരല്പം അറിവും പരിചയമുള്ള എൻജിനീയറുടെ സഹായം ആവശ്യമുണ്ട്.

ഒടുവിൽ…

പഴയ വീട് പൊളിക്കണമോ?
അത് ഒരു engineering question മാത്രമല്ല.
അത് ഒരു emotional question കൂടിയാണ്.

പക്ഷേ തീരുമാനമെടുക്കുമ്പോൾ
ഓർമ്മകളെ ബഹുമാനിക്കാം
അന്ധമായി ചെലവാക്കേണ്ടതില്ല.
പണം ലാഭിക്കാം,
പക്ഷേ സുരക്ഷയിലും ഉറപ്പിലും അല്ല.

പഴയത് സംരക്ഷിക്കാം —
പക്ഷേ പഴയ പ്രശ്നങ്ങൾ അല്ല.

നല്ല renovation എന്നത്
പഴയ വീട് പുതിയതായി കാണിക്കുന്നതല്ല.
പഴയ വീടിന്റെ നല്ലതിനെ സംരക്ഷിച്ച്,അതിന്റെ ദൗർബല്യങ്ങളെ മാറ്റി,
നാളത്തെ ജീവിതത്തിന് അനുയോജ്യമായ വീടാക്കി മാറ്റുന്നതാണ്.

Before You Renovate, Know What You Are Renovating.

AADI ARCHITECTURE
Better Spaces, Better Lives.

Call us: 9633485858
Whatsapp: 096564 85858

27/07/2026

Address

Puthenchira
Thrissur
680682

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919633485858

Website

Alerts

Be the first to know and let us send you an email when Aadi Architecture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aadi Architecture:

Shortcuts

Share