All Kerala Painters Congress Ernakulam District

All Kerala Painters Congress Ernakulam District AKPC All Kerala Painters Congress

Akpc എറണാകുളം ജില്ലാ നേതൃയോഗം  28/6/2026 ഞായർ 3 pm-ന് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു..സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ...
30/06/2026

Akpc എറണാകുളം ജില്ലാ നേതൃയോഗം 28/6/2026 ഞായർ 3 pm-ന് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു..സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.T.A ഫൈസൽ ഉത്ഘാടനം ചെയ്ത യോഗത്തിൽ , ജില്ലാ പ്രസിഡന്റ് ശ്രീ K K ഷിജു അധ്യക്ഷത വഹിച്ചു. യോഗത്തിന്,ജില്ലാ സെക്രട്ടറി ശ്രീ ഷാജി കുര്യാക്കോസ് സ്വാഗതവും, ജില്ലാ ട്രഷറർ ശ്രീ A K നാരായണൻ കൃതജ്ഞതയും പറഞ്ഞു..

AKPC അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് സ്കീമിന്റെ ഔദ്യോഗിക ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ നിർവഹിച്ചു. എറണാക...
12/06/2026

AKPC അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് സ്കീമിന്റെ ഔദ്യോഗിക ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ നിർവഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ K.K. ഷിജുവിന് സ്കീമിന്റെ രേഖകൾ കൈമാറിക്കൊണ്ട് ചടങ്ങ് നടന്നു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സംഘടനയുടെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി ഈ പദ്ധതി മാറും.

AKPC (ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്) പിറവം നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി...
10/06/2026

AKPC (ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്) പിറവം നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് അംഗങ്ങൾ ആശംസകൾ നേർന്നു.

പുതിയ കരുത്തോടെ AKPC തൃപ്പൂണിത്തുറ മണ്ഡലം; ഭാരവാഹികളെ തെരഞ്ഞെടുത്തു
10/06/2026

പുതിയ കരുത്തോടെ AKPC തൃപ്പൂണിത്തുറ മണ്ഡലം; ഭാരവാഹികളെ തെരഞ്ഞെടുത്തു

AKPC (ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്) കുന്നത്തുനാട് നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടു...
10/06/2026

AKPC (ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്) കുന്നത്തുനാട് നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംഘടനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും പെയിന്റിംഗ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

AKPC എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,  അംഗങ്ങളുടെ മക്കളായ,SSLC, plustwo വിജയികളെ ആദരിച്ചു...🎉🎉
08/06/2026

AKPC എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അംഗങ്ങളുടെ മക്കളായ,SSLC, plustwo വിജയികളെ ആദരിച്ചു...🎉🎉

Akpc എറണാകുളം ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു💐💐
08/06/2026

Akpc എറണാകുളം ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു💐💐

02/06/2026

പ്രിയമുള്ളവരെ ..
ഈ വരുന്ന ഞായർ (7/6/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീ സിൽവച്ച്, കുന്നത്ത് നാട്, പിറവം, പെരുമ്പാവൂർ ,മുവാറ്റുപുഴ, ത്രിപൂണിത്തുറ, തൃക്കാക്കര ,എന്നീ 6 നിയോജകമണ്ഡലങ്ങളുടെ കമ്മിറ്റി രൂപീകരണവും, SSLC ,PLUS Two പരീക്ഷകളിൽ വിജയിച്ച ,Akpc അംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുകയാണ്, കൂടാതെ അംഗങ്ങൾക്കുള്ള ഇൻഷുറസ് സ്കീം - ന്റെ ഔദ്യോഗിക ഉത്ഘാടനവും അന്ന് തന്നെ നടത്തപ്പെടുന്നതിനാൽ, ഇൻഷുറൻസ് പോളിസിയെക്കുറിച്ച് ഈ പരിപാടിയിൽ വച്ച് കൂടുതൽ അറിയാനും പോളിസി എടുക്കുന്നതിനും അന്നു തന്നെ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .ആയതിനാൽ നിങ്ങളോരോരുത്തരുടെയും മഹനീയ സാന്നിധ്യം ഈ പരിപാടിയിൽ നിർബന്ധമായും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു..
എന്ന്
ജില്ലാക്കമ്മിറ്റിക്കുവേണ്ടി
പ്രസിഡന്റ്
സെക്രട്ടറി
എറണാകുളം

AKPC കോട്ടയം ജില്ലാ  ഐഡി കാർഡ് വിതരണം  31/5/2026 കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ നിന്ന് ..
31/05/2026

AKPC കോട്ടയം ജില്ലാ ഐഡി കാർഡ് വിതരണം 31/5/2026 കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ നിന്ന് ..

AKPC കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും, ഐഡി കാർഡ് വിതരണവും നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ മു...
31/05/2026

AKPC കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും, ഐഡി കാർഡ് വിതരണവും നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ ജോഷി കുരീക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി...

Address

Vazhappilly
Kochi
682001

Website

Alerts

Be the first to know and let us send you an email when All Kerala Painters Congress Ernakulam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share