28/05/2019
കയറിക്കിടക്കാനൊരു സ്വന്തം വീട് എന്നത് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. സ്വപ്ന സൗധം നിര്‍മ്മിച്ച് കഴിഞ്ഞാലുണ്ടാകുന്ന ലക്ഷങ്ങളുടെ ബാധ്യതയുമായി അതേ വീടിനുള്ളില്‍ ഉറക്കമില്ലാത്ത ജന്മങ്ങളായി മാറുന്ന ഗൃഹനാഥന്മാരും കുറവല്ല. ഒരു വീട് പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ദിക്കേണ്ടത്.
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
#ബഡ്ജറ്റ്
""""""""""""""""""
ആദ്യം എത്ര രൂപയുടെ വീട് പണിയാം എന്ന് ആലോചിക്കണം. ലോണ്‍ എടുത്താല്‍ തിരിച്ചടവ് എങ്ങനെ ആയിരിക്കും എന്ന് തീര്‍ച്ചയായും തീരുമാനിച്ചിരിക്കണം. നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍, ബന്ധുക്കള്‍ എന്നിവര്‍ പറയുന്ന 'ചിലവേറിയ' കാര്യങ്ങള്‍ ഒഴിവാക്കി, നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം.എത്ര റൂമുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ വേണമെന്ന് കൃത്യമായി നിങ്ങളുടെ പാര്‍ട്ട്ണറുമായി ആലോചിച്ച് നിങ്ങളുടെ സ്ഥലത്തിന് അനിയോജ്യമായി വീട് നന്നായി പ്ലാൻ ചെയ്യുക. പിന്നീട് വീട് പണിതതിന് ശേഷം മാറ്റം വരുത്തുന്നത് ചിലവേറിയതാണെന്നു ആദ്യം തന്നെ മനസിലാക്കുക. ഒരിക്കലും ഓണ്‍ലൈനിൽ/ മാഗസിൻ നിന്നും ലഭിക്കുന്ന പ്ലാൻ അത് പോലെ ചെയ്യാൻ ശ്രമിക്കരുത് വേണമെങ്കിൽ അത് ഒരു റഫറൻസ് ആയി ഉപയോഗിക്കുക ഒടുവില്‍ ഇവ ഒരു കണ്‍സല്‍ട്ടന്റ് അല്ലെങ്കില്‍ കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ ബഡ്ജറ്റ്, കോണ്‍ട്രാക്ടറുടെ 'മോഹനവാഗ്ദാനങ്ങളില്‍' വീണ് പിന്നെയും വലുതാകരുത്. കടം വന്നാല്‍ കോണ്ട്രാക്ടര്, 'വലിയ' ഉപദേശം നല്കിയവര് അങ്ങനെ ആരുംതന്നെ നിങ്ങളെ സഹായിക്കില്ലെന്ന് മനസ്സിലാക്കണം.വ്യക്തമായ പ്ലാനിംഗ് അല്ലെങ്കിൽ ഡീറ്റൈൽ എസ്റ്റിമേറ്റ് നല്ലൊരു കണ്‍സല്‍ട്ടന്റ് അല്ലെങ്കില്‍ കോണ്‍ട്രാക്ടറുമായി ചർച്ച ചെയ്ത് തയ്യാറാക്കുക. എസ്റ്റിമേറ്റിൽ ഉപയോഗിക്കുന്ന മറ്റിരിയലുകൾ മനസിലാക്കി നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നവ മാത്രം സെലകറ്റ് ചെയ്യുക. വീട് പണി തുങ്ങുന്നതിന് മുൻപ് തന്നെ വീടിന്റെ Elevation ചെയ്യാൻ മറക്കരുത് അത് പിന്നീടുള്ള പൊളിച്ചു പണികൾ കുറക്കാൻ നിങ്ങളെ സഹായിക്കും. Elevation നല്ലൊരു ഡിസൈനറെ കൊണ്ട് തന്നെ ചെയ്യിക്കുക അതിന് കുറച്ചു കാശ് മുടക്കിയാലും കുഴപ്പമില്ല പിന്നീടുള്ള ഒരു പാട് ചിലവുകൾ കുറക്കാൻ നിങ്ങളെ സഹായിക്കും.
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
📞 0467 2276299
📞 9746468407
📧 [email protected]