20/04/2026
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന
ജഗദീഷ്,മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന “പാതിരാക്കുറുക്കൻ ” എന്ന സിനിമയുടെ ചിത്രീകരണം ചങ്ങരംകുളത്ത് ഹോട്ടൽ നിർമ്മാല്യത്തിൽ പുരോഗമിക്കുന്നു. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നർമ്മത്തിൽ ചാലിച്ച് “പാതിരാകുറുക്കൻ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സുനിൽ കർമ്മ - നിഖിൽ ജിനൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സെൽവകുമാർ എസ്, ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-ഗോപി സുന്ദർ,എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് കൃഷ്ണ,എം രമേഷ് കുമാർ,അസിസ്റ്റൻ്റ് ഡയറക്ടർ-മണികണ്ഠൻ,ശ്രീജിത്ത്,സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം- റിക്കി റിച്ചാർഡ്സൺ, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രൊജക്ട് കോർഡിനേറ്റർ- ലിജിൻ സിയാർ, പി ആർ ഒ-എ എസ് ദിനേശ്.