Suresh Madathil Valappil

Suresh Madathil Valappil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suresh Madathil Valappil, Architectural Designer, Madathil Valappil House, Nellaya Post, Palakkad, Abu Dhabi.
(1)

പ്രവാസി സുഹൃത്ത് നവീന് 5 സെന്റ്‌ സ്ഥലമുണ്ട്, സ്ഥലത്തിന്റെ ആവറേജ് വീതി ഒൻപതര മീറ്റർ ആണ്.മൂന്നു കിടപ്പുമുറികളും, ലിവിങും, ...
07/09/2026

പ്രവാസി സുഹൃത്ത് നവീന് 5 സെന്റ്‌ സ്ഥലമുണ്ട്, സ്ഥലത്തിന്റെ ആവറേജ് വീതി ഒൻപതര മീറ്റർ ആണ്.

മൂന്നു കിടപ്പുമുറികളും, ലിവിങും, ഡൈനിങ്ങും, സ്റ്റഡി സ്‌പേസും, ഓപ്പൺ കിച്ചനും ഒക്കെ ഉൾപ്പെടുന്ന തന്റെ പട്ടികയിൽ ഒരു ചെറു നടുമുറ്റം കൂടി അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരുന്നു.

1698 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ചെറിയൊരു രൂപകൽപ്പന, തൃശൂർ ആഞ്ഞൂരിൽ.

05/09/2026

പ്രഭാകര കവിയുടെ ഏതെങ്കിലും ഒരു കഥയോ കവിതയോ ഒന്നും ഞാൻ വായിച്ചിട്ടില്ല, അച്ഛൻ പറഞ്ഞുതന്ന കഥയിൽ അല്ലാതെ വേറെ ഒരിടത്തും ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ട് പോലുമില്ല.

എങ്കിലും പ്രഭാകര കവിയുടെ കഥ, എന്റെ ഉള്ളിൽ ഇന്നും നീറുന്ന ഒരോർമ്മയാണ്, ഉമിത്തീപോലെ നീറുന്ന ഓർമ്മ.

സംഗതി ഇങ്ങനെയാണ്, കൃത്യമാണോ എന്നറിയില്ല.

കുഞ്ഞായിരുന്ന പ്രഭാകരനെ മാതാപിതാക്കൾ ഗുരുകുലത്തിൽ ചേർത്തു, പഠനത്തിൽ അയാൾ മറ്റുള്ളവരെക്കാൾ മിടുക്കനായിരുന്നു എങ്കിലും ഗുരു വളരെ ക്രൂരമായാണ് അയാളോട് പെരുമാറിയിരുന്നത്.

ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ.

എന്നാൽ ഇതേ ശിക്ഷ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു എന്ന് ചോദിച്ചാൽ ഇല്ല.

എന്ന് വച്ചാൽ തികഞ്ഞ പക്ഷപാതിത്വം.

വർഷങ്ങളോളം ഇത് തുടർന്നപ്പോൾ കുഞ്ഞു പ്രഭാകരന്റെ ഉള്ളിൽ അത് പകയായി, പ്രതികാരമായി വളർന്നു.

ഗുരുവിനെ കൊല്ലാൻ അയാൾ തീരുമാനിച്ചു, അതിനായി വലിയൊരു കല്ല് പൊക്കിയെടുത്ത് രാത്രി ഗുരുനാഥന്റെ വീടിനു മുകളിൽ വലിഞ്ഞു കയറി.

മേൽക്കൂരയിൽ നിന്ന് കല്ല് ഗുരുവിന്റെ ദേഹത്തേക്കിട്ട് അദ്ദേഹത്തെ കൊല്ലാൻ ആയിരുന്നു പ്ലാൻ.

അങ്ങനെ രാത്രി പുരപ്പുറത്തു കയറിയപ്പോഴാണ് അദ്ദേഹം ഗുരുവും പത്നിയും തമ്മിൽ സംസാരിക്കുന്നത് കേട്ടത്.

എന്തുകൊണ്ടാണ് പ്രഭാകരനെ നിസ്സാര കാര്യങ്ങൾക്കു പോലും ശിക്ഷിക്കുന്നത് എന്ന ഗുരുപത്നിയുടെ ചോദ്യമായിരുന്നു അദ്ദേഹം കേട്ടത്.

പ്രഭാകരൻ തന്റെ ശിഷ്യരിൽ ഏറ്റവും മിടുക്കനാണെന്നും, അയാളെ ലോകോത്തര നിലവാരത്തിൽ ഉള്ള ഒരു പണ്ഡിതൻ ആക്കുകയാണ് തന്റെ ലക്‌ഷ്യം, അതിനായി മാത്രമാണ് അയാളെ ശിക്ഷിക്കുന്നത് എന്നുമായിരുന്നു ഗുരുവിന്റെ മറുപടി.

അത് കേട്ടതോടെ പ്രഭാകരൻ പുരപ്പുറത്തുനിന്നും ഇറങ്ങി.

വല്ലാത്തൊരു പശ്ചാത്താപം അയാൾക്കുള്ളിൽ വളർന്നു.

ജീവന് തുല്യം തന്നെ സ്നേഹിക്കുന്ന ഗുരുവിനെ വധിക്കാൻ ശ്രമിച്ച താൻ ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്ന് അദ്ദേഹം കരുതി.

ഒരു കുഴി കുഴിച്ചു അതിൽ ഇറങ്ങിനിന്നു അത് മുഴുവൻ ഉമി ഇട്ടു മൂടി അദ്ദേഹം അതിനു തീയിട്ടു.

പിന്നെ ആ ഉമിത്തീയിൽ ഇഞ്ചിഞ്ചായി കത്തിയമർന്നു.

അങ്ങനെ കത്തിയമരുമ്പോൾ അദ്ദേഹം ഒരു മഹാകാവ്യം രചിച്ചു, ആ മഹാകാവ്യത്തോടൊപ്പം അദ്ദേഹവും അനശ്വരനായി.

ഇന്ന് അധ്യാപക ദിനം.

അദ്ധ്യാപകൻ എന്നാൽ ഒരു സംസ്കാരത്തെ സൃഷ്ടിക്കുന്നവനാണ്, എന്ന് കരുതി എല്ലാ അധ്യാപകന്മാരും തങ്കപ്പൻമാരാണ് എന്ന അഭിപ്രായം ഒന്നും എനിക്കില്ല.

ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ ശിഷ്യരെ നോക്കിക്കണ്ടിരുന്നവർ, ലിംഗ ബേധം കല്പിച്ചിരുന്നവർ, അധ്യാപനത്തെക്കാൾ ഉപരി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം കല്പിച്ചിരുന്നവർ, വിഷയ വിവരം ഇല്ലാതിരുന്നവർ തുടങ്ങീ ഒരുപാട് അധ്യാപകർ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു.

എന്നാൽ അവരെ അതിജീവിക്കാനുള്ള കരുത്ത് നൽകിയതും മുന്നോട്ടു നയിച്ചതും, ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നതും മറ്റു ചില അധ്യാപകരാണ്.

അവരിൽ പലരും ഇന്ന് ഈ ലോകത്തില്ല.

എങ്കിലും, ഇംഗ്ളീഷ് ഭാഷയിൽ ഒരാളോട് സംസാരിക്കേണ്ടി വരുമ്പോൾ മുറുക്കി ചുവപ്പിച്ച ചുണ്ടും, കയ്യിൽ ഒരു മുറി ചൂരലുമായി പത്മനാഭൻ മാസ്റ്റ്റർ എന്റെ തൊട്ടു പുറകിൽ നിൽപ്പുണ്ടാവും.

ഒരു ശാസ്ത്ര വിഷയം ചർച്ചക്കെടുക്കുമ്പോൾ അതിലെ എന്റെ വിശകലനങ്ങൾ നിർണ്ണയിക്കുന്നത് പ്രതാപൻ മാസ്റ്ററാണ്.

നമ്പൂതിരി മാസ്റ്ററും ചന്ദ്രിക ടീച്ചറും കാണിച്ചു തന്ന സാഹിത്യ ലോകത്തിനപ്പുറം ഒന്നും ഞാൻ ഇന്നും കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല.

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സെർബിയൻ അതിർത്തിയിൽ നിൽക്കുമ്പോൾ ആനി ടീച്ചർ എനിക്കൊപ്പം ഉണ്ടായിരുന്നു.

ഏതെങ്കിലും ഒരു എൻജിനീയറിങ് വരപ്പിലേക്കു ഉറ്റുനോക്കി അഭിപ്രായം പറയാൻ തുനിയുമ്പോൾ കയ്യിൽ നീണ്ട ചൂരലുമായി ടെക്നിക്കൽ ഹൈസ്‌കൂളിലെ സലിം സാർ പുറകിൽ ഉണ്ടാവും.

സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിലെ സമസ്യകൾ ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുമ്പോൾ പുറകിൽ ഒരു കോട്ടപോലെ മഹാദേവൻ സാറും, പ്രഭാകരൻ സാറും കാണും.

മുരാരി സാറും, സൂസൻ മാഡവും തന്ന ധൈര്യത്തിലാണ് ഇക്കഴിഞ്ഞ ദിവസം ഞാൻ തൃശൂരിൽ പൊളിഞ്ഞു വീണ രഞ്ജിത്തിന്റെ റീറ്റെയിനിങ് വാളിന് പുനർ നിർമ്മാണം നിർദേശിച്ചത്.

ആ പട്ടിക അവസാനിക്കുന്നില്ല ..

അതാണ് പറഞ്ഞത് നല്ല അധ്യാപകർ സൃഷ്ടിക്കുന്നത് കുറെ ശിഷ്യരെ മാത്രമല്ല, നല്ലൊരു സംസ്കാരത്തെ, അതുവഴി രാഷ്ട്രങ്ങളെ, ഈ ലോകത്തെത്തന്നെ ആണെന്ന്.

ഇന്ന് ഇന്ത്യ നേരിടുന്നത് കഴിവുറ്റ അധ്യാപകരുടെ അഭാവമാണ്.

ഇ. ശ്രീധരനെയും, അബ്ദുൽ കലാമിനെയും സൃഷ്ടിച്ച അധ്യാപകരുടെ അഭാവം.

ആ അഭാവമാണ് പാറ്റകളായും, പൂച്ചകളായും , മയക്കുമരുന്നുകളായും സമൂഹത്തിൽ നടമാടുന്നത്.

ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന് ഇദംപ്രഥമമായി ഇന്ന് വേണ്ടത് അച്ചടക്കമാണ്.

നിർബ്ബന്ധിത സൈനിക സേവനം എന്നത് പല രാഷ്ട്രങ്ങളും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടാണ്.

അതേ സമയം മതപരമായി മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിദ്യാഭ്യാസ രീതികളെ നിയന്ത്രിക്കുകയും വേണം.

കാരണം, മാതാപിതാക്കൾക്കൊപ്പം ദൈവത്തിന്റെ പ്രതിപുരുഷനായി അധ്യാപകർ ഉണ്ടാവുമ്പോൾ നമുക്കെന്തിന് മതങ്ങൾ തീർത്ത ദൈവങ്ങൾ ..?

ഏവർക്കും അധ്യാപക ദിനാശംസകൾ...

30/08/2026
ഏതാണ്ട് ഒരു മാസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ്  ദുബായിയിൽ നിന്നും രഞ്ജിത്ത് എന്നെ വിളിക്കുന്നത്, സാധാരണ അത്തരത്തിൽ ആളുകൾ വി...
26/08/2026

ഏതാണ്ട് ഒരു മാസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ് ദുബായിയിൽ നിന്നും രഞ്ജിത്ത് എന്നെ വിളിക്കുന്നത്, സാധാരണ അത്തരത്തിൽ ആളുകൾ വിളിക്കുന്നത് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് എങ്കിൽ ഈ വിളി മറ്റൊരു കാര്യത്തിന് വേണ്ടിയായിരുന്നു.

രഞ്ജിത്തിന്റെ വീടിന്റെ പുറകുവശത്തെ ചുറ്റുമതിൽ മഴയത്തു തകർന്നു വീണിരിക്കുന്നു, അത് പുനർ നിർമ്മിക്കും മുന്നേ ഞാൻ സ്ഥലം ഒന്ന് കാണണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

സത്യത്തിൽ പതിവ് വിഷയങ്ങളിൽ നിന്ന് വെത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ലഭിക്കുന്ന ഒരു ഉന്മേഷം ഒന്ന് വേറെയാണ്, അതുകൊണ്ടുതന്നെ കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നാവുന്ന ഈ കേസ് ഒന്ന് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു.

കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും കാഴ്ചയിൽ കാര്യങ്ങൾ അത്ര നിസ്സാരമായിരുന്നില്ല, അതിലേക്കു വരാം.

മതിൽ എന്ന് പറഞ്ഞാൽ അതൊരു സാധാരണ കോംബൗണ്ട് വാൾ അല്ല, വീടിന്റെ അതിര് ആണെങ്കിലും അതൊരു റീറ്റെയിനിങ് വാൾ ആണ്.

എന്താണ് ഒരു സാധാരണ വാളും, റീട്ടെയിനിങ് വാളും തമ്മിലുള്ള വെത്യാസം ..?

വ്യത്യാസമുണ്ട്. ആനയും ആടും തമ്മിലുള്ള വെത്യാസം.

നിരപ്പായ ഒരു സ്ഥലത്ത് ഒരു ഭിത്തി പണിതാൽ അതിനെയാണ് സാധാരണ വാൾ എന്ന് വിളിക്കുന്നത്, എന്നാൽ ആ വാൾ അതിന്റെ ഒരു വശത്തായി മണ്ണിനെ തടഞ്ഞു നിർത്തുമ്പോൾ അതൊരു റീട്ടെയിനിങ് വാൾ ആയി മാറുന്നു.

ഇത് മനസ്സിലാക്കാനായി വേറൊരു ഉദാഹരണം പറയാം.

നമുക്ക് ഇടുക്കി ഡാമിലേക്ക് പോകാം, ആ ഡാം വെള്ളം തടഞ്ഞു നിർത്തുന്നു എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം.

ഡാം വെള്ളത്തെ തടഞ്ഞു നിർത്തുന്നു എങ്കിൽ റീട്ടെയിനിങ് വാൾ മണ്ണിനെ തടഞ്ഞു നിർത്തുന്നു എന്ന വെത്യാസം മാത്രമേ ഉള്ളൂ.

അതുകൊണ്ടുതന്നെ ഒരു ഡാം ഡിസൈനിൽ വേണ്ടുന്ന ഗൗരവം റീട്ടെയിനിങ് വാൾ നിർമ്മാണത്തിലും നൽകണം എന്ന് സാരം.

ഇനി നമുക്ക് രഞ്ജിത്തിന്റെ സൈറ്റിലേക്ക് പോകാം.

ഏതാണ്ട് പതിനഞ്ചടി ഉയരമുണ്ട് അദ്ദേഹത്തിൻറെ വീടിനുപുറകിലുള്ള, നിലവിൽ ഇടിഞ്ഞു വീണ, മതിൽ എന്ന് നാം വിളിക്കുന്ന, റീട്ടെയിങ് വാളിന്.

ഇത്തരം പൊളിഞ്ഞു വീണ ഭിത്തികൾ പരിശോധിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട രണ്ടു ഘട്ടങ്ങൾ ഉണ്ട്.

ഒന്ന് - നിലവിൽ പൊളിഞ്ഞു വീണ ഭാഗം.

രണ്ട് - ഇപ്പോൾ പൊളിഞ്ഞു വീഴാത്ത, എന്നാൽ ഇനിയങ്ങോട്ട് പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള ഭാഗം.

പ്രശ്ന പരിഹാരം ആരംഭിക്കേണ്ടത് രണ്ടാം ഘട്ടത്തിൽ നിന്നാണ്.

എന്ന് വച്ചാൽ പൊളിഞ്ഞു വീഴാൻ തെയ്യാറായി നിൽക്കുന്ന ഭാഗം കൂടി പൊളിച്ചു നീക്കി പുനർ നിർമ്മാണം നടത്തിയാലേ ഈ പ്രശ്നം സ്ഥിരമായി പരിഹരിക്കാൻ കഴിയൂ എന്നർത്ഥം. അല്ലെങ്കിൽ ഈ തകർച്ച തുടർക്കഥയാവും.

അത് എങ്ങനെ കണ്ടുപിടിക്കാം ..?

നിരീക്ഷണം. സ്ഥിരതയുള്ള ഭാഗവും പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള ഭാഗവും തമ്മിൽ ഒരു പൊട്ടൽ കാണും, ഇവിടെയും അതുണ്ട്.

പ്രശ്നത്തിന്റെ കാതലായ വിഷയത്തിലേക്കു വരാം.

ഒരു റീട്ടെയിനിങ് വാൾ പൊളിഞ്ഞു വീഴാൻ പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണങ്ങൾ രണ്ടാണ്.

ഒന്ന് - അതിന്റെ ഉയരം. ഉയരം കൂടുംതോറും ചായക്ക്‌ രുചി ഏറുക മാത്രമല്ല റീട്ടെയിനിങ് ഭിത്തികൾ പൊളിഞ്ഞു വീഴാനുള്ള സാധ്യതയും ഏറുകയാണ്.

മുല്ലപ്പെരിയാർ ഡാം ഉയരം കൂട്ടണം എന്ന് തമിഴ്നാട് പറയുമ്പോൾ നാം വെപ്രാളപ്പെടുന്നതും ഇതേ കാരണത്താലാണ്.

രണ്ട് - ഭിത്തിക്ക് പുറകിലുള്ള മണ്ണിന്റെ സ്വഭാവം. സ്ഥിരത ഇല്ലാത്ത മണ്ണിനെയാണ് ഇത്തരത്തിൽ റീട്ടെയിനിങ് വാൾ തടഞ്ഞു നിർത്തുന്നത് എങ്കിൽ അത് പൊളിഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണ്.

ഇത് മനസ്സിലാക്കാൻ വേണ്ടി നമുക്ക് വീണ്ടും ഇടുക്കി ഡാമിലേക്ക് പോകാം.

ഇടുക്കി ഡാമിലെ വെള്ളം മുഴുവൻ തുറന്നു വിടുന്നു എന്ന് സങ്കൽപ്പിക്കുക.

ചുമ്മാ സങ്കല്പിച്ചാൽ മതി, ചെയ്യണമെന്നില്ല.

അല്ലെങ്കിൽ തന്നെ രാവിലെ മുതൽ വൈകുന്നേരം വരെ നമ്മൾ എന്തെല്ലാം സങ്കൽപ്പിക്കുന്നു, ഇത് വല്ലതും നടന്നിട്ടാണോ ..?

പകരം ഡാമിൽ മുഴുവൻ വെളിച്ചെണ്ണ നിറക്കുന്നു എന്ന് കരുതുക.

ഡാം എപ്പോ പൊളിഞ്ഞു വീണു എന്ന് ചോദിച്ചാൽ മതി.

കാരണം ആ ഡാം ഡിസൈൻ ചെയ്തിട്ടുള്ളത് വെള്ളത്തെ തടഞ്ഞു നിർത്താൻ മാത്രമാണ്.

ജലത്തേക്കാൾ ആപേക്ഷിക സാന്ദ്രത കൂടിയ വെളിച്ചെണ്ണയെ തടയാനുള്ള കഴിവ് ആ ഡാമിനില്ല.

ഇതേ പ്രശ്നം റീട്ടെയിനിങ് വാളുകൾക്കും ഉണ്ട്.

കാരണം ഒരു ഡാമും, റീട്ടെയിനിങ് വാളും സാങ്കേതികമായി അളിയനും മച്ചമ്പിയും ആണ്.

രഞ്ജിത്തിന്റെ സൈറ്റിലെ പ്രശ്നം പരിഹരിക്കാനായി ഞാൻ നിർദ്ദേശിച്ചത് രണ്ട് വഴികളാണ്.

പ്രാഥമികമായി റീട്ടെയിനിങ് വാളിന്റെ ഉയരം അഞ്ചടിയെങ്കിലും കുറയ്ക്കണം, ലാൻഡ്സ്കേപ്പിങ്ങിനിന്റെ ഭാഗമായി ഒരു ലോവർ യാർഡ് ഉണ്ടാക്കുന്നതിലൂടെ ഇത് ഈസിയായി കഴിയും, വലിയ പണച്ചെലവും ഇല്ല.

രണ്ടാമത്തേത് റീട്ടെയിനിങ് വാളിന് പുറകിലെ സ്ഥിരത ഇല്ലാത്ത മണ്ണിനെ മണ്ണിനെ സ്ഥിരപ്പെടുത്തുക എന്നതാണ്.

ചെറു ലെയറുകളായി മണ്ണ് നിക്ഷേപിച്ച ശേഷം അതിനെ ഇടിച്ചുറപ്പിച്ചു സ്ഥിരത വരുത്താം.

പിന്നെ ഏറ്റവും മുകളിലായി ഈ ഭാഗത്തേക്ക് ഊർന്നിറങ്ങുന്ന വെള്ളത്തെ നിയന്ത്രിക്കണം.

കാരണം വെള്ളവും മണ്ണും എന്നത് മതവും രാഷ്ട്രീയവും പോലെയുള്ള മാരകമായ ഒരു കോമ്പിനേഷനാണ്.

കൂടാതെ മണ്ണിനു സ്ഥിരത കൈവരുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു ജിയോ ടെക്നിക്കൽ എൻജിനീയറിങ്ങിൽ വിദഗ്ദരായ എന്റെ അധ്യാപകരോടും ചർച്ച ചെയ്തിട്ടുണ്ട്, അവരുടെ നിർദേശങ്ങൾ വഴിയേ പറയാം.

അത്രക്കൊന്നും വേണ്ടിവരില്ല, ഇത് നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഒതുങ്ങുന്ന കാര്യമേ ഉള്ളൂ എന്നതാണ് എന്റെ ഒരിത്.

പറയാൻ പറ്റില്ല. കാരണം പ്രകൃതി ശക്തികളുടെ ഊർജ്ജം നമ്മുടെ ഭാവനകൾക്കും അപ്പുറമാണ്.

അതിനെ നിയന്ത്രിക്കാൻ നമുക്കാവില്ല.

മെരുക്കി, മയപ്പെടുത്തി നിർത്തുകയേ വഴിയുള്ളൂ.

അതിനെയാണ് പ്രകൃതിയോട് ഇണങ്ങുന്ന ഡിസൈൻ എന്ന് പറയുന്നത്.

മൂന്നു തവണ ഇടിഞ്ഞു വീണ, ഡോക്ടർ രവീന്ദ്രനാഥിന്റെ കുളത്തിന്റെ പാർശ്വ ഭിത്തി കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിൽക്കുന്നതും അങ്ങനെയാണ്.

അതേക്കുറിച്ചു പിന്നെ പറയാം.

ഏവർക്കും ഓണാശംസകൾ ..

26/08/2026

തിരുവോണമാണ്, സദ്യ കഴിഞ്ഞ മയക്കത്തിനിടയിലും ഞാൻ വാതിൽക്കലേക്ക് നോക്കി, അദ്ദേഹം വരാതിരിക്കില്ല.

പ്രതീക്ഷ തെറ്റിയില്ല, രണ്ട് മൂന്ന് മിനിറ്റിനകം കോറിഡോറിൽ ലിഫ്റ്റ് മണിയടിക്കുന്ന ശബ്ദം കേട്ടു.

കോളിംഗ് ബെൽ അടിക്കും മുന്നേ ഞാൻ വാതിൽ തുറന്നു.

" പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അല്ലേ, ഞാൻ കോളിംഗ് ബെൽ അടിക്കും മുന്നേ .."

അദ്ദേഹത്തെ മുഴുമിക്കാൻ അനുവദിക്കാതെ ഞാൻ തുടങ്ങി:

" ഈ തിരുവോണ ദിവസം ഞങ്ങൾ മലയാളികൾ മറ്റാരെ പ്രതീക്ഷിക്കാൻ .."?

എനിക്കെതിരെ സോഫയിൽ ഇരുന്നുകൊണ്ട്, ഞാൻ നൽകിയ ഒരു ഗ്ളാസ് പായസം മൊത്തിക്കുടിച്ചുകൊണ്ടു ഞങ്ങൾ പല വിഷയങ്ങളും സംസാരിച്ചു. ഗൾഫിലെ യുദ്ധം, പിണറായിയുടെ രാഷ്ട്രീയ ഭാവി, ജെന്സി പ്രക്ഷോഭം അങ്ങനെ പലതും.

" ഒരു കാര്യം ചോദിക്കണം എന്ന് കുറേക്കാലമായി വിചാരിക്കുന്നു "
അൽപ്പം ശങ്കയോടെ ഞാൻ ചോദിച്ചു.

"ചോദിക്കൂ .." അദ്ദേഹം ശാന്തതയോടെ പറഞ്ഞു.

" സത്യത്തിൽ അന്ന് എന്താണുണ്ടായത് ..? വാമനൻ അങ്ങയെ ..?"

അദ്ദേഹം ഒന്ന് നെടുവീർപ്പിട്ടു.

" ദേവന്മാർ പണി തരും എന്നുറപ്പുള്ളതുകൊണ്ട് കൊട്ടാരത്തിൽ ടൈറ്റ് സെക്യൂരിറ്റി ആയിരുന്നു. അതിനിടയ്ക്കാണ് ഇത്തിരിയില്ലാത്ത ഈ ചെറുക്കൻ കേറി വരുന്നത് "

ഞാൻ കേട്ടിരുന്നു.

"കൊച്ചു പയ്യൻ ആയതിനാലും, ബോഡി ചെക്കിങ്ങിൽ കയ്യിൽ ആയുധം ഒന്നും കാണാത്തതിനാലും സെക്യൂരിറ്റിക്കാർ പയ്യനെ കയറ്റി വിട്ടു"

" പിന്നെ എന്തുണ്ടായി ..? ഞാൻ ചോദിച്ചു.

" നിങ്ങൾ കേട്ടപോലെ നിന്ന നിൽപ്പിൽ അവൻ അങ്ങ് വലുതായി, ഒരടിക്ക്‌ ഭൂമിയും, അടുത്ത അടിക്ക് സ്വർഗ്ഗവും അളന്നെടുത്തു.

" പിന്നെ ..?" എനിക്ക് ആകാംഷ അടക്കാനായില്ല.

"സത്യത്തിൽ അടുത്ത അടിക്കായി ചന്ദ്രനിൽ നാസ വഴി ഞാൻ വാങ്ങിയിട്ട പത്തേക്കർ സ്ഥലം കാണിച്ചുകൊടുക്കാനായിരുന്നു എന്‍റെ പദ്ധതി, പക്ഷെ അപ്പോഴത്തെ ഒരു ദേഷ്യത്തിന് ഞാൻ അറിയാതെ ' എന്നാപ്പിന്നെ അടുത്ത കാല് എന്‍റെ തലമണ്ടയിലോട്ട് വച്ചേരു ' എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി"

ഒന്ന് നിർത്തിയ ശേഷം താടിക്ക്‌ കൈ കൊടുത്ത ശേഷം അദ്ദേഹം പറഞ്ഞു:

" പണി പാലും വെള്ളത്തിൽ കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ "

ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു :

"അടുത്ത മന്വന്തരത്തിൽ എന്നെ ദേവേന്ദ്രൻ ആക്കാം എന്ന് പുള്ളി വാക്ക് തന്നിട്ടുണ്ട്".

" കർണ്ണാടകത്തിൽ സിദ്ധരാമയ്യയെ മാറ്റി ഡി. കെ . ശിവകുമാറിന്റെ കൊണ്ടുവന്ന പോലെ ..?" ഞാൻ ചോദിച്ചു.

പായസ ഗ്ളാസ് ടീപ്പോയിൽ വച്ച ശേഷം മുഖത്തെ കൊമ്പൻ മേശയിൽ പറ്റിപ്പിടിച്ച പായസത്തുള്ളികൾ കസവു വേഷ്ടികൊണ്ട് തുടച്ചു കളഞ്ഞ ശേഷം അദ്ദേഹം എണീറ്റു, കൂടെ ഞാനും.

വാതിൽക്കലേക്ക് നടക്കുമ്പോൾ ചുവരിൽ തൂക്കിയ കൃഷ്ണന്റെ ഫോട്ടോയിലേക്കു നോക്കി അദ്ദേഹം മറുപടി പറഞ്ഞു:

" തൽക്കാലം ഹൈക്കമാൻഡിനെ വിശ്വസിക്കുക, അത്രയേ തരമുള്ളൂ "

ഫ്‌ളാറ്റിന്റെ ഡോറിൽ വച്ച ഓലക്കുടയെടുത്ത് അദ്ദേഹം ലിഫ്റ്റിൽ കയറി.

അടഞ്ഞുകൊണ്ടിരിക്കുന്ന വാതിലിലൂടെ കൈ വീശിക്കൊണ്ട് അദ്ദേഹം മൊഴിഞ്ഞു:

" അപ്പൊ, ഹാപ്പി ഓണം

21/08/2026

അടുത്തകാലത്തെ രൂപകല്പനകളിൽ ഏറ്റവും ദുഷ്കരമായിരുന്നു മലപ്പുറത്ത് പ്രവാസി സുഹൃത്ത് ജാംഹാറിനു വേണ്ടി ചെയ്തത്, വീതി കുറഞ്ഞ, നീളമേറിയ പ്ലോട്ട്.

മൂന്ന് കിടപ്പുമുറികളും, ഫോർമൽ - ഫാമിലി ലിവിങ്ങുകളും, സ്റ്റഡി സ്‌പേസും, സ്റ്റോറും, കോമൺ ടോയ്ലറ്റും പിന്നെ ചെറിയൊരു നടുമുറ്റവും ഒക്കെയായി ചെറിയൊരു രൂപകൽപ്പന, 1996 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ.

21/08/2026

നാല് കിടപ്പുമുറികൾ. സ്റ്റഡി സ്‌പേസും, സ്റ്റോറും, പൂജാ സ്‌പേസും.
പിന്നെ ഡൈനിങ് ഹാളിലേക്ക് തുറന്നു കിടക്കുന്ന ഒരു കൊച്ചു നടുമുറ്റവും.
1915 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു രൂപകൽപ്പന.

ഇടുക്കി രാജാക്കാട് സുഹൃത്ത് ബിനുവിനും കുടുംബത്തിനും വേണ്ടി.

21/08/2026

മൂന്ന് കിടപ്പുമുറികളും സ്റ്റഡി സ്‌പേസും, പ്രധാന വാതിലിനെ അഭിമുഖീകരിക്കുന്ന പൂജാ സ്‌പേസും, വീടിന്റെ അകത്തളങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കൊച്ചു നടുമുറ്റവും.

2006 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു കൊച്ചു കൊളോണിയൽ രൂപകൽപ്പന .. പ്രിയപ്പെട്ട ശ്രീകാന്തിനും ജ്യോതികക്കും വേണ്ടി വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ നാട്ടിൽ ..

നാല് കിടപ്പുമുറികൾ. സ്റ്റഡി സ്‌പേസും, സ്റ്റോറും, പൂജാ സ്‌പേസും.പിന്നെ ഡൈനിങ് ഹാളിലേക്ക് തുറന്നു കിടക്കുന്ന ഒരു കൊച്ചു നട...
19/08/2026

നാല് കിടപ്പുമുറികൾ. സ്റ്റഡി സ്‌പേസും, സ്റ്റോറും, പൂജാ സ്‌പേസും.
പിന്നെ ഡൈനിങ് ഹാളിലേക്ക് തുറന്നു കിടക്കുന്ന ഒരു കൊച്ചു നടുമുറ്റവും.
1915 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു രൂപകൽപ്പന.
ഇടുക്കി രാജാക്കാട് സുഹൃത്ത് ബിനുവിനും കുടുംബത്തിനും വേണ്ടി.

മൂന്ന് കിടപ്പുമുറികളും, ചെറിയൊരു മെയ്ഡ് റൂമും ഓപ്പൺ കിച്ചനും പാറ്റിയോയും.പിന്നെ അകത്തളങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കൊച്ചു ...
19/08/2026

മൂന്ന് കിടപ്പുമുറികളും, ചെറിയൊരു മെയ്ഡ് റൂമും ഓപ്പൺ കിച്ചനും പാറ്റിയോയും.
പിന്നെ അകത്തളങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കൊച്ചു കോർട്ടിയാർഡും.
1784 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരു രൂപകൽപ്പന, കൊല്ലത്ത് ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രിക്ക് വേണ്ടി

Address

Madathil Valappil House, Nellaya Post, Palakkad
Abu Dhabi

Website

Alerts

Be the first to know and let us send you an email when Suresh Madathil Valappil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Madathil Valappil:

Shortcuts

Share