07/04/2022
Hi friends..
മിക്കവാറും കേൾക്കാറുള്ള ഒരു പരാതിയാണ് പെയിന്റ് അടിച്ചിട്ട് ഒരു വർഷം ആകുന്നതിനു മുന്പേ ആ പെയിന്റ് പൊളിഞ്ഞു പോകുന്നു എന്നുള്ളത്. ഭിത്തിയിലെ ഈർപ്പം ആണ് ഇവിടെത്തെ വില്ലനായി വരുന്നത്. എത്ര നല്ല branded പെയിന്റ് ആണെങ്കിലും ഭിത്തിയിൽ ഈർപ്പം കയറിയാൽ പിന്നെ അതൊരു പ്രശ്നം തന്നെയാണ്. കല്ല് /പടവ് കെട്ടുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് സൂചിപ്പിക്കുന്നത്. തറയിലെ ഈർപ്പം capillary action വഴി ഭിത്തിയിലേക്ക് വരുന്നത് തടയാനുള്ള വഴികളാണ് പറയുന്നത്. ഭിത്തിക്കു നമുക്ക് മൂന്ന് രീതിയിലുള്ള protection കൊടുക്കാൻ പറ്റും.
ഒന്നാമത്തേത് Bitumenous water proof coating ആണ്. Brand പേരുകൾ പലവിധം മാർക്കറ്റിൽ ഉണ്ട്. ഇത് liquid type ആണ്. Belt വാർത്തതിന് ശേഷം കട്ട കെട്ടുന്നതിനു മുന്പായി ഇത് belt ന് മുകളിലാണ് ഇത് apply ചെയ്യേണ്ടത്. ആദ്യം ഡീസൽ mix ചെയ്ത് ഒരു primer coat അടിക്കാം. അത് ഉറങ്ങിയിട്ട് second coat അടിക്കണം. കൂടുതൽ സേഫ്റ്റി ക്ക് വേണ്ടി ഈ liquid ൽ മുക്കിയ geotextile cloth കൂടി second coat ന് മുകളിൽ വിരിക്കുന്നതും നല്ലത് . ഇതിന്റെ മുകളിൽ സാധാരണ കെട്ടുന്നത് പോലെ ഭിത്തി കെട്ടാം. താഴെയുള്ള ഫോട്ടോയിൽ കാര്യങ്ങൾ കൂടുതൽ മനസ്സിലാകും.
രണ്ടാമത്തേത് Damp proof Membrane ആണ്. ഇതും belt വാർത്തതിന് മുകളിൽ ആയിരിക്കണം ചെയ്യുന്നത്. രണ്ടാം നിലയിലാണെങ്കിൽ ഒരു നിര കട്ട കെട്ടിയതിനു ശേഷമാണു ഇത് വെക്കേണ്ടത്. തറയിൽ നിന്ന് ആദ്യ നിരയിലെ കട്ടയിൽ ഈർപ്പം വന്നാലും അത് മുകളിലേക്കു കയറാതിരിക്കാനാണ് ഒന്നാം നിര കട്ടയുടെ മുകളിൽ fix ചെയ്യുന്നത്. ഗൾഫ് നാടുകളിൽ ഉപയോഗിച്ച് വരുന്നത് ഈ രീതിയാണ്. സൈറ്റിൽ നിന്നെടുത്ത ഫോട്ടോസ് താഴെ കൊടുത്തിട്ടുണ്ട്.
മൂന്നാമത്തേത് ഇതൊന്നും ചെയ്യാതെ ഭിത്തി കെട്ടി തേപ്പും കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുന്നതാണ്. തറയും ഭിത്തിയും ആയിട്ടു touch വരുന്ന ഭാഗത്തു 'L' ഷെയിപ്പിൽ 10cm തറയിലും 10cm/5cm ഭിത്തിയിലും ആയിട്ടു liquid bituminous paint apply ചെയ്യുക. ഇത് 'ഒരു പരിധി വരെ' ഭിത്തി ഈർപ്പം വലിച്ചെടുക്കുന്നത് തടയാൻ പറ്റും. ഇവിടെ ശ്രദ്ധിക്കേണ്ടത് side tiles (skirting tiles) ഒട്ടിക്കുന്ന ഏരിയയിലേക്ക് കടത്തി bitumen paint അടിക്കരുത്. എന്തെന്നുവച്ചാൽ side tile ന്റെ ഭിത്തിയുമായിട്ടുള്ള bonding ശരിയാകാതെ വരും.
എന്തായാലും ഭിത്തിയിലെ ഈർപ്പം ഒഴിവാക്കേണ്ടത് തന്നെയാണ്. ഭിത്തി കെട്ടുന്ന കൂടെ തടി കട്ടിള, ജനൽ ഒക്കെ വെക്കുമ്പോൾ അതിന്റെ സൈഡിനും ഈ bitumen paint അടിച്ചാൽ ചിതൽ കയറുന്നത് തടയാൻ പറ്റും.
വേറെ അഭിപ്രായങ്ങൾ/അനുഭവങ്ങൾ ഉള്ളവർക്ക് കമന്റായിട്ടു share ചെയ്താൽ എല്ലാവർക്കും ഉപകാരപ്പെടും... 🙏